പാലക്കാട്: ഭർത്താവ് മരിച്ചതിന്റെ മൂന്നാംനാൾ ഭാര്യയും മരിച്ചു. മംഗലത്ത് വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകനും പുതുപ്പള്ളിത്തെരുവ് അൽഹുദാ മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായിരുന്ന എം.എ. മുഹമ്മദ് മഖ്ബൂൽ (64) മൂന്നു ദിവസം മുന്പ് മരിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യ കുന്നത്ത് വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ മകൾ ഷഹർബാൻ (53) ഇന്നലെ മരിച്ചത്.
മക്കൾ: അലി അസ്കർ, അലി അസ്മൽ, നസീബ. മരുമക്കൾ: നിസാർ, മുഫീദ, നഹ് ല. മുഹമ്മദ് മഖ്ബൂലിന്റെ മാതാവ്: ആമിന. ഷഹർബാന്റെ മാതാവ്: ആസിയ.